ഞാൻ അവ്നി ആനന്ദ്.എൻറെ ബ്ളോഗ് എനിക്കു വേണ്ടി ഇപ്പോൾ എഴുതുന്നത് എൻറെ അച്ചാച്ചൻ, ഞാൻ വിദ്യനച്ചാച്ചൻ എന്നു വിളിക്കുന്ന വിദ്യാനന്ദൻ. എനിക്കിപ്പോൾ 5 വയസ്സു കഴിഞ്ഞതേ ഉള്ളൂ.ഞാ നിപ്പോൾ മലയാളം സംസാരിക്കും.എൻറെ മാതൃഭാഷ ഇംഗ്ളീഷാണ്.അതും സംസാരിക്കും.മലയാളം എഴുതാനറിയില്ല.ഞാൻ എൻറെ അമ്മയുടെ വയറ്റിലായിരുന്നപ്പോൾ മുതൽ എൻറെ എല്ലാകാര്യങ്ങളും അറിയാവുന്നയാളും ബ്ളോഗെഴുതാൻ അറിയുന്നയാളുമായ എൻറെ വിദ്യനച്ചാച്ചനെയല്ലെ ഞാൻ ഇക്കാര്യം ഏൽപ്പിക്കേണ്ടത്.ഞാൻ എഴുതാറാവുമ്പോഴേക്കും എൻറെ സ്വന്തം വാചകങ്ങളിൽ ഒരു പക്ഷേ ഇംഗ്ളീഷിൽ ഞാൻ എഴുതിത്തുടങ്ങാം.അതു വരെ എൻറെ അച്ചാച്ചനെ നിങ്ങൾ എനിക്കു വേണ്ടി കേൾക്കുക.
എൻറെ ജനനം 3/11/2011 ൽ രാവിലെ 06.03ന് ആസ്ത്രേലിയയിലെ പെർത്തിൽ ബെൻറ്ലി ആശുപത്രിയിൽ.ഒരാഴ്ച്ച കൂടി കഴിഞ്ഞിരുന്നെങ്കിൽ എൻറെ ജനന തീയതി ഒരു ചരിത്രം കുറിച്ചേനെ.11/11/11 എന്ന മാജിക്ക് സംഖ്യ.ജനനം അങ്ങിനെ നമുക്ക് കൃത്യമായി സാധിച്ചെടുക്കാവുന്ന ഒന്നല്ലല്ലോ പ്രത്യേകിച്ചും ആസ്ത്രേലിയ യിൽ.ആയിടക്ക് എനിക്ക് എൻറെ ജനന സമയത്തു തന്നെ ജനിച്ച ഒരു കൂട്ടുകാരിയുണ്ട്.എൻറെ മാതൃരാജ്യമായ ഇന്ത്യയിൽ പ്രസിദ്ധ സിനിമ കുടുംബത്തിലെ അഭിഷേക് ബച്ചൻ അങ്കിളിനും വിശ്വസുന്ദരി ഐശ്വര്യാ റായി ആൻറിക്കും ജനിച്ച മകൾ.അവളുടെ പേരെനിക്കിപ്പോൾ അറിയില്ല.
ഞാൻ അമ്മയുടെ മുലപ്പാൽ കുടിക്കില്ലായിരുന്നത്രേ.ആശുപത്രിയിലെ നഴ്സുമാർ പലവഴി ശ്രമിച്ചെങ്കിലും നടന്നില്ലത്രേ.ആദ്യത്തെ 10-15 ദിവസം മുലപ്പാൽ സക്ക് ചെയ്ത് എന്നെ അവർകുടിപ്പിക്കുവാൻ ശ്രമിച്ചു.കാര്യമായി ഒന്നും അകത്തു ചെന്നില്ല S26 എന്ന ആസ്ത്രേലിയൻ ഉൽപ്പന്നമാണ് എൻറെ തുണക്കെത്തിയത്.അങ്ങിനെ ഒരു സാധനം ഇല്ലായിരുന്നെങ്കിൽ എന്തായിരുന്നു എൻറെ സ്ഥിതിയെന്ന് ഞാൻ പിന്നീട് ആലോചിച്ചിട്ടുണ്ട്.
എന്നെ അമ്മ പ്രസവിക്കുന്നതിനു മുമ്പേ വിദ്യനച്ചാച്ചനും രമ അച്ചമ്മയും എൻറെ അമ്മയുടെ സഹായത്തിനായി നാട്ടിൽ നിന്നെത്തി.2011 സെപ്തംബർ 29 ന് രാവിലെ അവർ എയർ പോർട്ടിലെത്തി.എൻറെ അച്ചൻ വിമലും അമ്മ അമ്പിളിയും ഞാൻ വയറ്റിലുമായി അവരെ സ്വീകരിക്കുവാൻ എത്തിയിരുന്നു.
രാവിലെ പെർത്ത് എയർപോർട്ടിലെത്തുന്ന എയർ ഏഷ്യ ഫ്ളൈറ്റിലാണ് അവർ വന്നത്.മുംബായ് എയർ പോർട്ടിൽ നിന്നു മാണ് സൌകര്യത്തിനായി കയറിയത്.
2011 സെപ്തംബർ 29നായിരുന്നു അവരുടെ വരവ്.പെർത്തിൽ അപ്പോൾ വിൻറർ സീസൺ കഴിഞ്ഞു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.എയർപോർട്ടിനകത്തെ സുഖമുള്ള കാലാവസ്ഥയിൽ നിന്നും പുറത്തിറങ്ങിയ അച്ചാച്ചൻ ഞങ്ങളെ കണ്ടില്ല.തണുത്ത കാറ്റ് അടിക്കുന്നുണ്ടായിരുന്നു.തണുത്തകാറ്റ് ഏറ്റതോടെ അച്ചാച്ചൻ ചാടി വീണ്ടും അകത്തേക്കു കയറി സ്വെറ്റർ എടുക്കാനായി. അപ്പോഴാണ് അമ്മ അച്ചാച്ചനെ കണ്ടത്.ഉടനെ അമ്മ അച്ചാച്ചനെ വിളിച്ചു.അപ്പോഴാണ് അച്ചാച്ചന് ശ്വാസം നേരെ വീണത്.പരിചയമില്ലാത്ത നാടല്ലേ അതായിരിക്കും അച്ചാച്ചനെ വിഷമിപ്പിച്ചത്.
അച്ചനും അമ്മയും ചേർന്ന് ലഗേജുകളെല്ലാം കാറിൽ കയറ്റി.ഉടനെതന്നെ ഞങ്ങൾ ലിൻവുഡിലുള്ള ഞങ്ങളുടെ അപ്പാർട്ടുമെൻറിലേക്കു പുറപ്പെട്ടു.അത്ര സൌകര്യമുള്ള വീടൊന്നുമായിരുന്നില്ല അന്നത്തെ ഞങ്ങളുടെ അപ്പാർട്ടു മെൻറ്.രണ്ടു ബെഡ് റൂം കിച്ചണും ലിവിംഗ് ഏരിയയും കൂടി ഒന്നിച്ചു കിടക്കുന്നു.
അതിനകത്ത് എല്ലാ സൌകര്യങ്ങളും ഒതുക്കണമായിരുന്നു.ഒരു ബെഡ് റൂം അച്ചച്ചനും അച്ചമ്മക്കും ഉപയോഗിക്കാൻ കൊടുത്തു.മറ്റേതിൽ
ഞങ്ങളും.